എല്ലാ പ്രതിസന്ധികളെയും യു എ ഇ തരണം ചെയ്തതായി വിലയിരുത്തി. പ്രതിസന്ധികളെ മനഃശക്തിയും പ്രതിരോധ ശേഷിയും ഉപയോഗിച്ച് മറികടന്നതിനു പൊതു ജനങ്ങൾക്കും യു എ ഇ പ്രെസിഡന്റ് നന്ദി അറിയിച്ചു.
യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി നേരിട്ട് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ യു എ ഇ സായുധ സേനയും സൈനിക സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങളെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും , വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അഭിനന്ദിച്ചു . യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച . സമീപകാല പ്രാദേശിക സംഘർഷങ്ങൾ സംബന്ധിച്ചു ചർച്ചകൾ നടന്നു. എല്ലാ പ്രതിസന്ധികളെയും യു എ ഇ തരണം ചെയ്തതായി വിലയിരുത്തി. പ്രതിസന്ധികളെ മനഃശക്തിയും പ്രതിരോധ ശേഷിയും ഉപയോഗിച്ച് മറികടന്നതിനു പൊതു ജനങ്ങൾക്കും യു എ ഇ പ്രെസിഡന്റ് നന്ദി അറിയിച്ചു.
സമൂഹത്തിന്റെ ഐക്യത്തിലൂടെ വെല്ലുവിളികളെ നേരിടാനുള്ള രാജ്യത്തിന്റെ കഴിവാണ് ഇതിലൂടെ അടിവരയിട്ട് കാണിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
