ഇറാന്റെ വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രവുമായുള്ള സെല്ലിന്റെ ബന്ധങ്ങൾ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി
ഇറാനുമായി ബന്ധമുള്ള തീവ്രവാദ ശൃംഖല തകർത്തു യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പേരിൽ ഈ ഗ്രൂപ്പിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തു.
രഹസ്യ യോഗങ്ങളിലൂടെയാണ് തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ സ്വീകരിച്ച സംഘത്തിന്റെ റിക്രൂട്ട്ചെമെന്റ് നടന്നത് . ബാഹ്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടാണ് ഇവർ സെൻസിറ്റീവ് സൈറ്റുകളിലേക്ക് പ്രവേശനം നേടിയത്.
ഇറാന്റെ വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രവുമായുള്ള സെല്ലിന്റെ ബന്ധങ്ങൾ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട് . മാത്രമല്ല അതിലെ അംഗങ്ങൾ രാജ്യത്തിനകത്തും പുറത്തും തീവ്രവാദ ഘടകങ്ങളുമായും സംശയാസ്പദമായ സംഘടനകളുമായും രഹസ്യ മീറ്റിംഗുകൾ നടത്തിയതായും കണ്ടെത്തി.
തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ ഉപയോഗിച്ച് എമിറാത്തി യുവാക്കളെ സ്വാധീനിക്കാനും, വിദേശ അജണ്ടകൾക്കായി അവരെ റിക്രൂട്ട് ചെയ്യാനും, രാജ്യത്തിന്റെ നയങ്ങൾക്കെതിരെ എതിർപ്പ് ജനിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനൗദ്യോഗിക മാർഗങ്ങളിലൂടെ ഗ്രൂപ്പ് ഫണ്ട് ശേഖരിച്ച് വിദേശ സ്ഥാപനങ്ങളിലേക്ക് മാറ്റിയതായി അധികാരികൾ കണ്ടെത്തി.
ഒരു രഹസ്യ സംഘടന രൂപീകരിക്കുകയും നടത്തുകയും ചെയ്യുക, ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഹാനി വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
