ഇന്നലെ 2,23,990 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
ഇന്ത്യയിൽ ഇന്നലെ മൂന്നുലക്ഷത്തിലേറെ പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര് രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്ന്നു. കഴിഞ്ഞദിവസം ടിപിആര് 15.13 ശതമാനമായിരുന്നു. ഇന്നലെ 491 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില് 19,24,051 രോഗബാധിതര് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 2,23,990 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. അതേസമയം ഒമൈക്രോണ് ബാധിതരുടെ എണ്ണം 9000 കടന്നു. 9,287 പേര്ക്കാണ് ഒമൈക്രോണ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള് 3.63 ശതമാനത്തിന്റെ വര്ധനയാണ് ഉണ്ടായിരിക്കുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
