രോഗമുക്തി നിരക്കും ക്രമേണ വർദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്.
കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 38,073 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം അൻപതിനായിരത്തിൽ താഴെ ആകുന്നത്.
ഇത് 38ആം ദിവസവും രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 42,033 പേരാണ് രോഗ മുക്തരായത്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,05,265 ആയി കുറഞ്ഞു. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണത്തിന്റെ 5.88 ശതമാനം മാത്രമാണിത്.
രോഗമുക്തി നിരക്കും ക്രമേണ വർദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 74,54,141 ആണ്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
