ഇന്ത്യ VS ശ്രീലങ്ക ഏഷ്യ കപ്പ് ; ഹെസ്സ സ്ട്രീറ്റിൽ ഗതാഗത തടസ്സം ഉണ്ടാകുമെന്ന് ആർടിഎ

File Picture

ഇന്ന്  3:00 മുതൽ രാത്രി 11:00 വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നാണ്  ആർടിഎ യുടെ മുന്നറിയിപ്പ്

ഇന്നത്തെ ഏഷ്യ കപ്പിൽ  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം നടക്കുന്നതിനാൽ ഹെസ്സ സ്ട്രീറ്റിൽ ഗതാഗത തടസ്സം ഉണ്ടാകുമെന്നു  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്ന്  3:00 മുതൽ രാത്രി 11:00 വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നാണ്  ആർടിഎ യുടെ മുന്നറിയിപ്പ്. ഹെസ്സ സ്ട്രീറ്റിന്  പകരം ഉം സുഖീം സ്ട്രീറ്റ് ഉപയോഗിക്കാനാണ് നിർദ്ദേശം .അതേസമയം ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ താമസിക്കുന്നവർ അൽ ഫേ റോഡ്  ബദൽ റൂട്ടായി സ്വീകരിക്കണമെന്നും അധികൃതർ  നിർദ്ദേശിച്ചു. ഇന്ന് വൈകീട്ട് 6.00 മണിക്കാണ് മത്സരം.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.