ഇന്ന് 3:00 മുതൽ രാത്രി 11:00 വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നാണ് ആർടിഎ യുടെ മുന്നറിയിപ്പ്
ഇന്നത്തെ ഏഷ്യ കപ്പിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം നടക്കുന്നതിനാൽ ഹെസ്സ സ്ട്രീറ്റിൽ ഗതാഗത തടസ്സം ഉണ്ടാകുമെന്നു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്ന് 3:00 മുതൽ രാത്രി 11:00 വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നാണ് ആർടിഎ യുടെ മുന്നറിയിപ്പ്. ഹെസ്സ സ്ട്രീറ്റിന് പകരം ഉം സുഖീം സ്ട്രീറ്റ് ഉപയോഗിക്കാനാണ് നിർദ്ദേശം .അതേസമയം ദുബായ് സ്പോർട്സ് സിറ്റിയിൽ താമസിക്കുന്നവർ അൽ ഫേ റോഡ് ബദൽ റൂട്ടായി സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇന്ന് വൈകീട്ട് 6.00 മണിക്കാണ് മത്സരം.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
