ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 800-ലേറെ പേർ അറസ്റ്റിൽ

wam

ഏറ്റവും വലിയ അന്താരാഷ്ട്ര ഏകോപിത പോലീസ് നടപടികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.  ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നിവിടങ്ങളിലെ നിയമപാലക ഏജൻസികൾ ഈ ദൗത്യത്തിൽ യുഎഇയുടെ ഇന്റർനാഷണൽ ഇനിഷ്യേറ്റീവ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് ഫോർ ക്ലൈമറ്റ്   എന്ന സംരംഭവുമായി ചേർന്ന് പ്രവർത്തിച്ചു. 

യുഎഇയുടെ നേതൃത്വത്തിൽ  ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്കെതിരെ  നടത്തിയ ഓപ്പറേഷൻ ഗ്രീൻ ഷീൽഡ് 2026-ലൂടെ  839 പേർ അറസ്റ്റിൽ. 280 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള മരം, അനധികൃത ഖനന ഉപകരണങ്ങൾ, ഇന്ധനം, ധാതുക്കൾ എന്നിവ ഇവരിൽ നിന്ന്  പിടിച്ചെടുത്തു.

ഏറ്റവും വലിയ അന്താരാഷ്ട്ര ഏകോപിത പോലീസ് നടപടികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.  ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നിവിടങ്ങളിലെ നിയമപാലക ഏജൻസികൾ ഈ ദൗത്യത്തിൽ യുഎഇയുടെ ഇന്റർനാഷണൽ ഇനിഷ്യേറ്റീവ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് ഫോർ ക്ലൈമറ്റ്   എന്ന സംരംഭവുമായി ചേർന്ന് പ്രവർത്തിച്ചു. 

ജൈവവൈവിധ്യം, പ്രാദേശിക സുസ്ഥിരത എന്നിവയ്ക്ക് ഭീഷണിയാകുന്ന അനധികൃത ഖനനം, മരംമുറി, വന്യജീവി കടത്ത്, ഇന്ധനക്കടത്ത്, ഭൂമി കൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളെ നേരിടാനാണ് സംഘം പ്രവർത്തിച്ചത്. ബൊഗോട്ടയിലെ ബഹുരാഷ്ട്ര കമാൻഡ് സെന്ററിൽ നിന്ന് ഏകോപിപ്പിച്ച ഈ ദൗത്യത്തിൽ 3,600-ലധികം നിയമപാലകരെ വിന്യസിക്കുകയും 1,045 ഫീൽഡ് ഓപ്പറേഷനുകൾ നടത്തുകയും ചെയ്തു.

അനധികൃതമായി വെട്ടിമാറ്റിയ 2,80,450 ക്യുബിക് മീറ്റർ മരം, 195 ടണ്ണിലധികം ധാതുക്കൾ, അനധികൃത ഖനനത്തിന് ഉപയോഗിക്കുന്ന 32,000 ഉപകരണങ്ങൾ, 550 ഗാലണിലധികം ഇന്ധനം എന്നിവ  ദൗത്യത്തിലൂടെ പിടിച്ചെടുത്തു. മാത്രമല്ല അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട 800ഓളം  സംഭവങ്ങൾ കണ്ടെത്താനും, വന്യജീവി കടത്തുമായി ബന്ധപ്പെട്ട് 3,079-ലധികം മൃഗങ്ങളെ രക്ഷിക്കാനും ഇതിലൂടെ സാധിച്ചു. 

പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ , കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സുരക്ഷാ ഭീഷണികൾ, എന്നിവയെ  നേരിടുന്നതിൽ നിയമപാലകരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി 2023-ൽ യുഎൻഒഡിസി  യുമായി സഹകരിച്ച് യുഎഇ ആരംഭിച്ച ആഗോള പോലീസ് ദൗത്യങ്ങളുടെ പരമ്പരയിലെ ഒന്നാണ് ഗ്രീൻ ഷീൽഡ് 2026.

More from UAE