അൽഖൂസിലെ പ്രധാന ഗതാഗത പാതയിൽ ആർടിഎ നവീകരണം

supplied

ഇതോടെ  റോഡിന്റെ ഗതാഗത ശേഷി 30 ശതമാനം വർദ്ധിപ്പിക്കുകയും, തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യും.

അൽ ഖൂസിലെ അൽ മറാബിയ സ്ട്രീറ്റിൽ  ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.  
അൽ ഖൈൽ റോഡ് എക്സിറ്റ് മുതൽ അൽ അസയൽ സ്ട്രീറ്റ് വരെയുള്ള 1.1 കിലോമീറ്റർ ഭാഗം വികസിപ്പിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതോടെ  റോഡിന്റെ ഗതാഗത ശേഷി 30 ശതമാനം വർദ്ധിപ്പിക്കുകയും, തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യും. അൽ ഖൂസിനെ അൽ മെയ്ദാൻ, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ് തുടങ്ങിയ പ്രദേശങ്ങളുമായും സമീപത്തുള്ള വ്യാവസായ-താമസ മേഖലകളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് അൽ മറാബിയ സ്ട്രീറ്റ്.


പദ്ധതിയോടനുബന്ധിച്ചു സ്ട്രീറ്റ് 16A-യിലേക്കുള്ള ജംഗ്ഷനിൽ പുതിയൊരു ട്രാഫിക് ലൈൻ കൂട്ടിച്ചേർക്കുകയും ചെയ്തു . ഇത് ഗതാഗത തടസ്സം ഒഴിവാക്കുകയും  വാഹനങ്ങളുടെ നീണ്ട നിര ഏകദേശം 50 ശതമാനം കുറയ്ക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ  കാഴ്ചാ സൗകര്യവും, റോഡ് സുരക്ഷയും, മെച്ചപ്പെടുത്തുന്നതിനായി പുതിയ ലൈറ്റിംഗ് പോസ്റ്റുകളും സ്ഥാപിച്ചു.  

 

More from UAE

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.