യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും രാജ്യത്തെ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം
അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾ യുഎഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏത് തരത്തിലുള്ള ഭീഷണികളെ നേരിടാനും രാജ്യം സജ്ജമാണെന്നും , യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും രാജ്യത്തെ സായുധ സേന പൂർണ്ണ സജ്ജമാണെന്നും അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം അറിയിച്ചു.
വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും, കിംവദന്തികളോ മറ്റ് തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
എമിറാത്തി സ്ത്രീകൾ 'രാജ്യത്തിന്റെ അഭിമാനം' - യുഎഇ പ്രസിഡന്റ്
