അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് തുറന്നു

File picture

എയർ പോർട്ട് നവീകരണ പദ്ധതിയിൽ  800-ലധികം ഉദ്യോഗസ്ഥർ പങ്കാളികളായി എന്ന് അബുദാബി എയർപോർട്ട് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഫ്രാങ്ക് മക്രോറി പറഞ്ഞു

അബുദാബിയിലെ അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട്  നവീകരണത്തിനു ശേഷം വീണ്ടും തുറന്നു . വർദ്ധിച്ച പ്രവർത്തന ആവശ്യകത നിറവേറ്റാൻ നവീകരണത്തോടെ എയർപോര്ടിനു സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അബുദാബി എയർപോർട്സും സംയുക്തമായി സഹരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മേഖലയിലെ ഏക  എക്സിക്യൂട്ടീവ് എയർപോർട്ടിന്റെ സുരക്ഷ, നവീകരണം, സുസ്ഥിരത എന്നിവയിൽ നിക്ഷേപം നടത്താനുള്ള യുഎഇയിലെ ഞങ്ങളുടെ വ്യോമയാന പങ്കാളികളുടെ പ്രതിബദ്ധതയാണ് അൽ ബത്തീൻ എക്സിക്യൂട്ടീവ് എയർപോർട്ടിലെ നവീകരണ പദ്ധതിയെന്നു ജനറൽ സിവിൽ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. 
90 ദിവസത്തിനുള്ളിലാണ്  3.2 കിലോമീറ്റർ റൺവേ പുനർനിർമിക്കുകയും വീതി കൂട്ടുകയും ചെയ്തത്.
വലിയ വിമാനങ്ങളെ ഉൾക്കൊള്ളാനുള്ള എയർപോർട്ട് കപ്പാസിറ്റി വർധിപ്പിക്കുക, റൺവേയുടെ ലൈഫ് ടൈം  വർദ്ധിപ്പിക്കുക, തുടങ്ങി നിരവധി നേട്ടങ്ങൾക്ക് നവീകരണം വഴിയൊരുക്കിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 

എയർ പോർട്ട് നവീകരണ പദ്ധതിയിൽ  800-ലധികം ഉദ്യോഗസ്ഥർ പങ്കാളികളായി എന്ന് അബുദാബി എയർപോർട്ട് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഫ്രാങ്ക് മക്രോറി പറഞ്ഞു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.