. യൂണിയൻ ഹൗസിനും അർഖൂബ് അൽ സെദിരയ്ക്കും ഒപ്പം യുഎഇയുടെ മൂന്നാമത്തെ യൂണിയൻ ലാൻഡ്‌മാർക്കായി ഈ സ്ഥലം ഇതിനോടകം അടയാളപ്പെടുത്തിയിട്ടുമുണ്ട്
യുഎഇയുടെ യൂണിയൻ ചരിത്രത്തിൽ വഹിച്ച ചരിത്രപരമായ പങ്ക് കണക്കിലെടുത്തു , അൽ ഖവാനീജിലെ അൽ ഫാഗി സ്ട്രീറ്റിനെ ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ് എന്ന് ദുബായ് പുനർനാമകരണം ചെയ്തു.
ഷെയ്ഖ് സായിദ് ഫാമിന്റെ ദേശീയ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പേര് മാറ്റം സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത് . ദുബായ് റോഡ് നാമകരണ സമിതിയുമായി സഹകരിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം . യൂണിയൻ ഹൗസിനും അർഖൂബ് അൽ സെദിരയ്ക്കും ഒപ്പം യുഎഇയുടെ മൂന്നാമത്തെ യൂണിയൻ ലാൻഡ്‌മാർക്കായി ഈ സ്ഥലം ഇതിനോടകം അടയാളപ്പെടുത്തിയിട്ടുമുണ്ട്
1971 മാർച്ചിൽ, പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രണ്ടാഴ്ചയോളം ഇവിടെ ചെലവഴിച്ചിരുന്നു. ദേശീയ പൈതൃക സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമുള്ള ദുബായിയുടെ നിരന്തരമായ ശ്രമങ്ങളെയാണ് പുനർനാമകരണം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
