അബുദാബിയിൽ സ്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തി

Abu Dhabi Media Office

480-ലധികം സ്കൂളുകളിലെയും നഴ്സറികളിലുമാണ് പരിശോധന നടത്തിയത്.

അബുദാബിയിൽ സ്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തി.  480-ലധികം സ്കൂളുകളിലെയും നഴ്സറികളിലുമാണ് പരിശോധന നടത്തിയത്. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ അവബോധം വിലയിരുത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തുന്നതിനായി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്മെന്റ് സെന്റർ അബുദാബി, അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി  എന്നിവയിൽ നിന്നുള്ള ടീമുകൾ പതിവായി പരിശോധനകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻ‌ഗണനയെന്ന്  അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ അണ്ടർ സെക്രട്ടറി മുബാറക് ഹമദ് അൽ മെഹെരി പറഞ്ഞു. സ്കൂളുകൾ പൂർണ്ണമായും തയ്യാറാണെന്നും സുരക്ഷയുടെയും തയ്യാറെടുപ്പിന്റെയും ഉയർന്ന നിലവാരം സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.