അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി

അബുദാബി ഗവൺമെന്റ് സേവന പ്ലാറ്റ്‌ഫോമായ  താംവഴിയുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ, ഏത് സമയത്തും മിനിറ്റുകൾക്കുള്ളിൽ തന്നെ സേവനം പൂർത്തിയാക്കാൻ സാധിക്കും

അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും  അവ സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ കൂടുതൽ  വേഗത്തിലാക്കി. അബുദാബി ഗവൺമെന്റ് സേവന പ്ലാറ്റ്‌ഫോമായ  താംവഴിയുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ, ഏത് സമയത്തും മിനിറ്റുകൾക്കുള്ളിൽ തന്നെ സേവനം പൂർത്തിയാക്കാൻ സാധിക്കും.

വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും  തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ സംവിധാനം  നടപ്പിലാക്കുന്നത് .  നടപടിക്രമങ്ങൾ ലളിതമാക്കുക, സമയനഷ്ടം കുറയ്ക്കുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാകുന്നത്.

2025-ൽ അബുദാബിയിൽ  47,000 ജനന-മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.