അബുദാബിയിലെ അണുനശീകരണം ; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 3,000 ദിർഹം പിഴ

എല്ലാ ദിവസവും അർദ്ധരാത്രി മുതൽ പുലർച്ചെ 5 മണി വരെ വീടുകളിൽ നിന്ന് പുറത്തുപോകാൻ പ്രത്യേക  പെർമിറ്റ് ആവശ്യമാണെന്ന് അധികൃതർ  ഓർമ്മിപ്പിച്ചു

അബുദാബിയിൽ അണുനശീകരണ യജ്ഞത്തി​െൻറ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത പിഴ. അണുനശീകരണ  സമയത്ത് പ്രത്യേക അനുമതിയില്ലാതെ  വീടുകളിൽ നിന്ന് പുറത്തിറങ്ങിയാൽ 3,000 ദിർഹം പിഴ ഈടാക്കും. എല്ലാ ദിവസവും അർദ്ധരാത്രി മുതൽ പുലർച്ചെ 5 മണി വരെ വീടുകളിൽ നിന്ന് പുറത്തുപോകാൻ പ്രത്യേക  പെർമിറ്റ് ആവശ്യമാണെന്ന് അധികൃതർ  ഓർമ്മിപ്പിച്ചു. ഭക്ഷണം, മരുന്ന്, ആരോഗ്യ അത്യാഹിതങ്ങൾ പോലുള്ള അവശ്യകാര്യങ്ങൾക്കല്ലാതെ ആർക്കും പുറത്തിറങ്ങാൻ അനുമതിയില്ല. 
ഇത്തരം ആവശ്യങ്ങൾക്ക് അബുദാബി പോലീസ് വെബ്‌സൈറ്റിൽ നിന്നാണ് സ്പെഷ്യൽ പെർമിറ്റ് വാങ്ങേണ്ടത്.
കോവിഡ്  വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജൂലൈ 19 ന്  അണുനശീകരണ ഡ്രൈവ് ഏർപ്പെടുത്തിയത്. അണുനശീകരണ സമയത്ത് പുറത്തുകടക്കുന്നവരെ കണ്ടെത്താൻ എമിറേറ്റിലുടനീളം റഡാറുകൾ സജീവമാക്കിയിട്ടുണ്ട്. 

More from UAE