
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഭാഗികമായി അടച്ചിടുന്നത്
അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റും അൽ ഫലാഹ് സ്ട്രീറ്റും തമ്മിലുള്ള ഇന്റർസെക്ഷൻ ഭാഗികമായി അടച്ചിടും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഭാഗികമായി അടച്ചിടുന്നത്.
നാല് ഘട്ടങ്ങളിലായാണ് അടച്ചിടൽ നടക്കുക. ആദ്യ ഘട്ടത്തിലെ അടച്ചിടൽ ഓഗസ്റ്റ് 11 തിങ്കളാഴ്ച പുലർച്ചെ 5:00 വരെ തുടരും. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.