അബുദാബി ടാക്സികൾ ഇനി യാംഗോ ആപ്പ് വഴി ബുക്ക് ചെയ്യാം

Supplied

യാംഗോ ആപ്പ് വഴി കൂടുതൽ കാര്യക്ഷമവും നൂതനവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്ത് എമിറേറ്റിലെ പൊതുഗതാഗതം വർദ്ധിപ്പിക്കാനാണ് ലക്‌ഷ്യം

അബുദാബി  ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ റൈഡ്-ഹെയ്‌ലിംഗ് സേവനമായ യാംഗോയുമായി ചേർന്നു പുതിയ ടാക്സി ബുക്കിംഗ് സേവനം ആരംഭിക്കുന്നു. യാംഗോ ആപ്പ് വഴി കൂടുതൽ കാര്യക്ഷമവും നൂതനവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്ത് എമിറേറ്റിലെ പൊതുഗതാഗതം വർദ്ധിപ്പിക്കാനാണ് ലക്‌ഷ്യം. 

ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതു-സ്വകാര്യ ടാക്‌സികളെയും സുരക്ഷിതമായ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കുന്നതാണ് ഈ സംരംഭമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. അബുദാബിയുടെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് കാർബൺ  കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഇത് യോജിച്ചുപോകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണ ഘട്ടത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ അബുദാബിയിൽ പ്രവർത്തിക്കുന്ന 300 ടാക്‌സികളിലൂടെ  8,000-ലധികം യാത്രകൾ യാംഗോ ആപ്പ് സുഗമമാക്കി.

അറബിക്, ഇംഗ്ലീഷ് ഭാഷകൾ ആപ്പ് പിന്തുണയ്ക്കുന്നുണ്ട് . ആപ്പിൽ  1,500 ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഷ്‌ടപ്പെട്ട വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിത സംവിധാനവും ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നഷ്ടപ്പെട്ട സാധനങ്ങൾ അവരുടെ ഉടമസ്ഥർക്ക് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് തിരികെ നൽകാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതാണ് സംവിധാനം. 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.