അബുദാബി ഗ്രീൻലിസ്റ്റിൽ എട്ട് രാജ്യങ്ങളെ  ഉൾപ്പെടുത്തി

ബഹ്‌റൈൻ, ബ്രൂണൈ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, മാലിദ്വീപ്, പോളണ്ട്, സെർബിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

അബുദാബി ഗ്രീൻലിസ്റ്റിൽ എട്ട് രാജ്യങ്ങളെ  കൂടെ ഉൾപ്പെടുത്തി. ബഹ്‌റൈൻ, ബ്രൂണൈ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, മാലിദ്വീപ്, പോളണ്ട്, സെർബിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
മാറ്റങ്ങൾ ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരും.പുതുക്കിയ പട്ടികയിൽ 31 രാജ്യങ്ങളും പ്രദേശങ്ങളും ഉൾപ്പെടുന്നു. അവിടെ നിന്നുള്ള  യാത്രക്കാർക്ക് ക്വറെന്റിനെ ഇല്ലാതെ അബുദാബിയിൽ ഇറങ്ങാം.
എന്നാൽ ഈ രാജ്യങ്ങളിൽ  നിന്ന് വരുന്നവർ  വാക്സിനേഷൻ എടുക്കുകയും  അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധനയും ആറാം ദിവസം മറ്റൊരു പിസിആർ പരിശോധനയും നടത്തുകയും വേണം.ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാക്‌സിൻ എടുക്കാത്ത  യാത്രക്കാരെ നിർബന്ധിത ക്വറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാൽ വിമാനത്താവളത്തിലെ 
 പിസിആർ ടെസ്റ്റുകൾക്ക് പുറമേ, 6, 12 ദിവസങ്ങളിൽ  മറ്റൊരു പിസിആർ പരിശോധനയ്ക്കും ഇവർ വിധേയരാകണം. 

More from UAE