അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ (ADREC) രാജ്യ തലസ്ഥാനത്തെ ആദ്യ റെസിഡൻഷ്യൽ റെൻ്റൽ ഇൻഡക്സ് പുറത്തിറക്കി
ഉപഭോക്താക്കൾക്കും ഭൂവുടമകൾക്കും വാടക മൂല്യങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകി അബുദാബി വാടക വിപണിയിൽ സുതാര്യതയും സ്ഥിരതയും വർദ്ധിപ്പിക്കാനാണ് വാടക സൂചിക പുറത്തിറക്കിയതിലൂടെ ഉദ്ദേശിക്കുന്നത്.
സൂചികയിലൂടെ വിവിധ ഇടങ്ങളിലെ വാടക വിവരങ്ങൾ ലഭ്യമാകും
ഈ സംരംഭം വാടക വിപണിയെ ഉത്തേജിപ്പിക്കുമെന്നും അന്താരാഷ്ട്ര നിക്ഷേപകർക്ക് അബുദാബി എമിറേറ്റിലേയ്ക്ക് ആകർഷണം വർദ്ധിപ്പിക്കുമെന്നും ADREC ആക്ടിംഗ് ഡയറക്ടർ ജനറൽ റാഷിദ് അൽ ഒമൈറ പറഞ്ഞു.
ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ റിയൽ എസ്റ്റേറ്റ് വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള നീക്കത്തിന്‍രെ ഭാഗമാണ് സൂചികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വാണിജ്യ സൂചികയും സേവന നിരക്ക് സൂചികയും അവതരിപ്പിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
