അപകടകരമായ അഭ്യാസ പ്രകടനം ; രണ്ട് കാറുകൾ പിടിച്ചെടുത്ത്‌ ദുബായ് പോലീസ്

File Image

വാഹനം ഓടിച്ച ഡ്രൈവർമാരെയും തിരിച്ചറിഞ്ഞതായി  ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു

സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനായി പൊതുനിരത്തുകളിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ രണ്ട് കാറുകൾ  പിടിച്ചെടുത്തതായി ദുബായ് പോലീസ്  അറിയിച്ചു.
വാഹനം ഓടിച്ച ഡ്രൈവർമാരെയും തിരിച്ചറിഞ്ഞതായി  ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ഡ്രൈവർമാർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ബോണറ്റുകളിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് അദ്ദേഹം പറഞ്ഞു. 

അഭ്യാസ പ്രകടനത്തിന്റെ  വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അശ്രദ്ധമായ പെരുമാറ്റങ്ങൾ  ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത് . ഇത് ഗതാഗത നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് എന്നും അതിനാൽ ഇത്തരം പ്രവർത്തികൾ അനുവദിക്കാൻ സാധിക്കില്ലെന്നും  ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു.ഇത്തരത്തിൽ കണ്ടുകെട്ടിയ വാഹനം വിട്ടുകൊടുക്കാൻ അതോറിറ്റി 50,000 ദിർഹം പിഴ ചുമത്തും.
പൊതു റോഡുകൾ അഭ്യാസ പ്രകടനങ്ങൾക്കുള്ള വേദികളല്ല, ഇത്തരം  അപകടകരമായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണ് എന്നും  
അദ്ദേഹം കൂട്ടിച്ചേർത്തു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.