മേഖലയിലെ യുദ്ധ സാഹചര്യത്തിൽ യു എ ഇ യിൽ അന്യായ വിലവർധനയുമായി ബന്ധപ്പെട്ട് 560-ലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം സ്ഥിരീകരിച്ചു.
പ്രധാനമായും അന്യായമായ വിലവർദ്ധനവിന്, 449 മുന്നറിയിപ്പുകളും 207,000 ദിർഹത്തിൽ കൂടുതലുള്ള പിഴകളും പുറപ്പെടുവിച്ചു. രാജ്യവ്യാപകമായി വ്യാപാരികളെയും വിതരണക്കാരെയും വിൽപ്പന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് 7,100-ലധികം പരിശോധനകളും നടത്തിയിട്ടുണ്ട്.
വില സ്ഥിരതയും അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങൾ ദിവസേന ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പറയുന്നു.
പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയർവർഗ്ഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവയുൾപ്പെടെ ഒമ്പത് അവശ്യ ഉഉൽപ്പന്നങ്ങൾക്ക് വില സ്ഥിരത പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.

നവീകരിച്ച യാസ് വാട്ടർവേൾഡ് ഏപ്രിൽ 4 ന്
തിങ്കൾ മുതൽ വെള്ളി വരെ മഴയ്ക്ക് സാധ്യത
ഖത്തറിലെ ഹെലികോപ്റ്റർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ
4 മിസൈലുകളും 25 ഡ്രോണുകളും ഇന്ന് പ്രതിരോധിച്ചതായി യു.എ.ഇ
