എല്ലാ എമിറേറ്റിലും ഉള്ള പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകൾക്കും , നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, എന്നിവയിലെ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ് എന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
UAE യിലെ സ്‌കൂളുകളിൽ ഈ മാസം 20 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നു.
സുരക്ഷാ നടപടിക്രമങ്ങൾ, ജീവനക്കാർക്കുള്ള പരിശീലനം എന്നിവയുൾപ്പെടെ ആവശ്യമായ തയ്യാറെടുപ്പുകൾ സ്‌കൂളുകൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
അതേ സമയം ആവശ്യമുള്ളപ്പോൾ ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ നടപ്പിലാക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവസരം ഉണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
