LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു

അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'അൽ മയേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറിനു നേരെയുണ്ടായ ആക്രമണം, സമുദ്ര ഗതാഗത സുരക്ഷയ്ക്കും ആഗോള ഊർജ്ജ വിതരണത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും, നിർണായകമായ ജലപാതകളുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അപകടകരമായ ഒരു നടപടിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും, വാണിജ്യ കപ്പലുകളുടെയും ഊർജ്ജ ടാങ്കറുകളുടെയും അവയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ യുഎഇ, ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.