പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് പദ്ധതിയെന്ന് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറൽ മതർ അൽ തായർ
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ പ്രതിവർഷം 192 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നതിനായി 726 പൊതു ബസ് ഷെൽട്ടറുകൾ സ്ഥാപിച്ചു .ഇതിൽ ചില ഷെൽട്ടറുകൾ പത്തിലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു .
പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് പദ്ധതിയെന്ന് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറൽ മതർ അൽ തായർ പറഞ്ഞു.
ആധുനികവും ആകർഷകവുമായ രൂപകൽപ്പനയോടെയാണ് പുതിയ ഷെൽട്ടറുകൾ പണികഴിപ്പിച്ചിട്ടുള്ളത് . യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി ബസ് ഷെൽട്ടറുകൾ തരംതിരിച്ചിട്ടുണ്ട് - മെയിൻ ബസ് സ്റ്റോപ്പിൽ പ്രതിദിനം 750 ൽ അധികം യാത്രക്കാർക്ക് സേവനം നൽകുന്നുണ്ട് . സെക്കൻഡറി സ്റ്റോപ്പ് പ്രതിദിനം 250 നും 750 നും ഇടയിൽ യാത്രക്കാരെ ഉൾക്കൊള്ളുന്നു.

മെയ് 1 വരെ സ്കൂളുകളിൽ വിദൂര പഠനം നീട്ടുമെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
ഗാസയിലേക്ക് 53 ടൺ മെഡിക്കൽ സഹായം എത്തിച്ച് യുഎഇ
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ ഗതാഗതം നിയന്ത്രിക്കാനോ ഇറാന് അവകാശമില്ലെന്ന് അഡ്നോക് സിഇഒ ഡോ. സുൽത്താൻ അൽ ജാബർ
കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി; അപലപിച്ച് യു എ ഇ
