ജൂലൈ മുതൽ ഘട്ടം ഘട്ടമായുള്ള പദ്ധതിയിലൂടെ പുതിയ ടാക്സികൾ അവതരിപ്പിക്കും
ദുബായ് ടാക്സി കമ്പനി പിജെഎസ്‌സി 600 പുതിയ കാറുകൾ തങ്ങളുടെ ഫ്ലീറ്റിൽ ചേർത്തു. പൊതുഗതാഗത സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടത്തിയ ഏറ്റവും പുതിയ ലേലത്തെത്തുടർന്നാണ് പുതിയ കാറുകൾ ഫ്ലീറ്റിൽ ചേർത്തത്.
ജൂലൈ മുതൽ ഘട്ടം ഘട്ടമായുള്ള പദ്ധതിയിലൂടെ പുതിയ ടാക്സികൾ അവതരിപ്പിക്കും. ഇതിലൂടെ ഡിടിസിയുടെ ടാക്സി ഫ്ലീറ്റ് 6,217 ൽ നിന്ന് 6,817 വാഹനങ്ങളായി വളരുകയും വിപണി വിഹിതം 47 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്യും.600 പുതിയ ടാക്സി പ്ലേറ്റുകൾ ഏറ്റെടുക്കുന്നത് ദുബായ് ടാക്സി കമ്പനിയെ സംബന്ധിച്ചടത്തോളം മികച്ച ചുവടുവയ്പ്പാണെന്ന് ദുബായ് ടാക്സി കമ്പനിയുടെ ഗ്രൂപ്പ് സിഇഒ മൻസൂർ റഹ്മ അൽഫാലാസി പറഞ്ഞു.
എമിറേറ്റിന്റെ നഗരവികസനത്തിനൊപ്പം ഗതാഗത സേവനങ്ങൾക്കായുള്ള ആവശ്യം വർദ്ധിക്കുമ്പോൾ, ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ പ്രവർത്തനങ്ങൾ സ്കെയിൽ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ദുബായ് സാമ്പത്തിക അജണ്ടയെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
