ഇന്ന് (ബുധനാഴ്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ 438 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 2,012 ഡ്രോണുകളും തടഞ്ഞു.
ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും വിവിധ രാജ്യക്കാരായ 9 പൌരൻമാരും കൊല്ലപ്പെട്ടു. 190 പേർക്ക് പരിക്കേറ്റു.
പ്രതിരോധത്തിൻ്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
