45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി,ഉദ്ഘാടനം ചെയ്തു. നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ.

നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽനടക്കുന്ന ഈ വർഷത്തെ മേളയിൽ ഒമാനാണ് അതിഥി രാഷ്ട്രം. ലോകമെമ്പാടുമുള്ള പ്രസാധകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഈ മേളയിൽ ഒത്തുചേരുന്നു.

ഉദ്ഘാടന ചടങ്ങിൽ വെച്ച്, ശാസ്ത്രം, സാഹിത്യം, കല, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര അറബിക് വിജ്ഞാനകോശത്തിന്റെ തുടക്കം ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യ 143 വാല്യങ്ങൾ അദ്ദേഹം അനാവരണം ചെയ്തു.
1,500-ലധികം വിദഗ്ധർ ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ട്; അടുത്ത വർഷത്തോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അറബിക് വിജ്ഞാന-സാംസ്കാരിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന നാല് വ്യക്തികൾക്ക് ഓരോ വർഷവും നൽകുന്ന 'ഹാറൂൺ അൽ റഷീദ് അവാർഡ്' എന്ന പുതിയ അന്താരാഷ്ട്ര പുരസ്കാരവും അദ്ദേഹം പ്രഖ്യാപിച്ചു.
37 വർഷത്തെ ഗവേഷണത്തിനൊടുവിൽ തയ്യാറാക്കിയ, 61 വാല്യങ്ങളുള്ള തന്റെ പുതിയ ചരിത്ര കൃതിയും ശൈഖ് സുൽത്താൻ അനാവരണം ചെയ്തു. 1497-നും 1750-നും ഇടയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന പോർച്ചുഗീസ് സാന്നിധ്യത്തെക്കുറിച്ചുള്ളതാണ് ഈ കൃതി.
അറബി സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച്, മൊറോക്കൻ പണ്ഡിതനായ ഡോ. സഈദ് യക്തീനെ ഈ വർഷത്തെ 'സാംസ്കാരിക വ്യക്തിത്വമായി' തിരഞ്ഞെടുത്തു.
ഇതോടൊപ്പം, 'വൺ തൗസൻഡ് ആൻഡ് വൺ നൈറ്റ്‌സ്' (ആയിരത്തൊന്നു രാവുകൾ) എന്ന കൃതിയിലെ തിരഞ്ഞെടുത്ത കഥകൾ കാറ്റലൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിന്, കാറ്റലൻ പ്രസാധകരായ 'കാർവാൻ' സ്ഥാപനത്തിന് 2026-ലെ 'തുർജുമാൻ അവാർഡ്' സമ്മാനിച്ചു.
ഷാർജ ബുക്ക് അതോറിറ്റി നൽകുന്ന ഈ പുരസ്കാരം, ലോകത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള വിവർത്തന പുരസ്കാരങ്ങളിലൊന്നാണ് (1.4 ദശലക്ഷം യുഎഇ ദിർഹം).

'ഇറ്റ് സ്റ്റാർട്ട്‌സ് വിത്ത് എ സ്റ്റോറി' (എല്ലാം തുടങ്ങുന്നത് ഒരു കഥയിൽ നിന്നാണ്) എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും പുസ്തകങ്ങൾക്കും സാഹിത്യത്തിനുമുള്ള പങ്ക് ഇത് എടുത്തു കാണിക്കുന്നു.

More from UAE

  • ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

    ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

    യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.