30-ാമത് ഇൻ്റലിജൻ്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ്  വേൾഡ് കോൺഗ്രസ് ,എക്സിബിഷന് തുടക്കം

@DXBMediaOffice/ X

പരിപാടി ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

30-ാമത് ഇൻ്റലിജൻ്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ്  വേൾഡ് കോൺഗ്രസ് ,എക്സിബിഷന്    ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ തുടക്കം. മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രമുഖ പ്ലാറ്റ്ഫോമാണ് എക്സിബിഷൻ. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക   മേഖലയിൽ ആദ്യമായി നടക്കുന്ന പരിപാടി ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.മൊബിലിറ്റി എംപവേർഡ് ബൈ ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്' എന്നതാണ് പ്രമേയം .  100 രാജ്യങ്ങളിൽ നിന്നുള്ള 20,000 പങ്കാളികളെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് .

സെപ്റ്റംബർ 16 മുതൽ 20 വരെ പ്രവർത്തിക്കുന്ന പരിപാടിയിൽ  800-ലധികം പ്രഭാഷകർ സംവദിക്കും. കൂടാതെ 200 സെഷനുകളും 500 പ്രദർശകരും ഉണ്ടായിരിക്കും. വാഹന നിർമാണം മുതൽ ടെലികമ്മ്യൂണിക്കേഷൻ വരെയുള്ള മേഖലകളെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരും ആഗോള വിദഗ്ധരും  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അർബൻ മൊബിലിറ്റി, ഗതാഗതത്തിലും ലോജിസ്റ്റിക്‌സിലും ഇന്നൊവേഷൻ, സുസ്ഥിര മൊബിലിറ്റി, ഓട്ടോണമസ് മൊബിലിറ്റി എന്നീ നാല് പ്രധാന മേഖലകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യകൾ എക്‌സിബിഷനിൽ  പ്രദർശിപ്പിക്കും.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.