സുരക്ഷ, പ്രൊഫഷണലിസം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ സ്ഥിരമായി ഉയർന്ന നിലവാരം പുലർത്തിയതിന് 737 ഡ്രൈവർമാരെയാണ് ആദരിച്ചത്.
2025-ലെ മികച്ച പ്രകടനത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 700-ലധികം പബ്ലിക് ബസ് ഡ്രൈവർമാരെ ആദരിച്ചു. സുരക്ഷ, പ്രൊഫഷണലിസം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ സ്ഥിരമായി ഉയർന്ന നിലവാരം പുലർത്തിയതിന് 737 ഡ്രൈവർമാരെയാണ് ആദരിച്ചത്.
എമിറേറ്റിലുടനീളം പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുമുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത് .സുരക്ഷ, സേവന മികവ്, ഉപഭോക്തൃ സന്തോഷം എന്നിവയിൽ അതോറിറ്റിയുടെ വിശാലമായ ലക്ഷ്യങ്ങളെ ഈ പരിപാടി പിന്തുണയ്ക്കുന്നുവെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് ഡയറക്ടർ മർവാൻ അൽ സറൂണി പറയുന്നു.
ഗതാഗത നിയമങ്ങൾ പാലിക്കൽ, സേവന നിലവാരം, പ്രൊഫഷണൽ പെരുമാറ്റം, ലംഘനങ്ങളും ഉപഭോക്തൃ പരാതികളും ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു വിലയിരുത്തൽ സംവിധാനത്തിലൂടെ ഡ്രൈവർമാരെ വർഷം തോറും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
