മികച്ച കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് കൂട്ടായ ഇച്ഛാശക്തിയ്‌ക്കൊപ്പം കാഴ്ചപ്പാടുകൾ പങ്കു വെക്കണമെന്നും യു എ ഇ പ്രസിഡന്റ്
2023 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ചു യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മികച്ച കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് കൂട്ടായ ഇച്ഛാശക്തിയ്‌ക്കൊപ്പം കാഴ്ചപ്പാടുകൾ പങ്കു വെക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് ഓഫ് പാർടീസ് 28 ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയിൽ ആഗോള കൺവീനറുടെ പങ്ക് നിറവേറ്റാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരത മേഖലയിലെ നവീകരണത്തിനും മികച്ച പ്രവർത്തനങ്ങൾക്കും വേണ്ടി രാജ്യം നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് 28-മത് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ഓഫ് ദി പാർട്ടീസ് നടക്കുക.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
