2023 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ചു യു എ ഇ പ്രസിഡന്റ്

മികച്ച കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് കൂട്ടായ ഇച്ഛാശക്തിയ്‌ക്കൊപ്പം  കാഴ്ചപ്പാടുകൾ പങ്കു വെക്കണമെന്നും യു എ ഇ പ്രസിഡന്റ്

2023 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ചു യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മികച്ച കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് കൂട്ടായ ഇച്ഛാശക്തിയ്‌ക്കൊപ്പം  കാഴ്ചപ്പാടുകൾ പങ്കു വെക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് ഓഫ് പാർടീസ് 28 ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന  നിലയിൽ  ആഗോള കൺവീനറുടെ പങ്ക് നിറവേറ്റാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരത മേഖലയിലെ നവീകരണത്തിനും മികച്ച പ്രവർത്തനങ്ങൾക്കും വേണ്ടി രാജ്യം നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ്  28-മത് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ഓഫ് ദി പാർട്ടീസ്  നടക്കുക.

 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.