കണക്കുകൾ പുറത്തുവിട്ടത് ടൂറിസം & കൊമേഴ്‌സ് മാർക്കറ്റിംഗ് വകുപ്പ്
2020 ജൂലൈ മുതൽ 2021 മെയ് വരെ 3.7 ദശലക്ഷം പേർ ദുബായ് സന്ദർശിച്ചു. ടൂറിസം & കൊമേഴ്‌സ് മാർക്കറ്റിംഗ് വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. അന്താരാ ഷ്ട്ര വിനോദ സഞ്ചാരികൾക്കായി എമിറേറ്റ്അതിർത്തികൾ വീണ്ടും തുറന്നിട്ട് ജൂലൈ 7ന് ഒരു വർഷമായി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത രാജ്യം ഉറപ്പാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണികൾ നേരിടുന്ന വെല്ലുവിളികൾക്കിടയിലും ദുബൈയുടെ ടൂറിസം വേഗത്തിൽ തിരിച്ചുവരവ് നടത്തിയെന്ന് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നതായി ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
