2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി യുഎഇ മന്ത്രിസഭ

File picture

എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ്  ഷെയ്ഖ് മുഹമ്മദിന്റെ  അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അം​ഗീകാരം നൽകി. 
എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ്  ഷെയ്ഖ് മുഹമ്മദിന്റെ  അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്.  പ്രെസിഡെൻഷ്യൽ ഗ്രാന്റുകൾ , സർക്കാർ ഭവന വായ്പകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. മാത്രമല്ല 2025 നാലാം പാദത്തിൽ മാത്രം 478 ദശലക്ഷം ദിർഹത്തിന്റെ 599 പുതിയ ഭവന തീരുമാനങ്ങളും പുറപ്പെടുവിച്ചു.

പൗരന്മാർക്ക് ഗുണനിലവാരമുള്ള ഭവനങ്ങൾ നൽകുന്നതിനും കുടുംബ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ്  ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത് 

More from UAE