2026-ന്റെ ആദ്യ പകുതിയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം റെഡ്, ഗ്രീൻ ലൈനുകളിലായി 136.5 ദശലക്ഷം യാത്രക്കാരാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തത്
ദുബായ് മെട്രോ 17-ാം വാർഷികം ആഘോഷിക്കുന്നു. 2009 സെപ്റ്റംബർ 9-ന് രാത്രി 9 മണിക്കാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്.
2026-ന്റെ ആദ്യ പകുതിയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം റെഡ്, ഗ്രീൻ ലൈനുകളിലായി 136.5 ദശലക്ഷം യാത്രക്കാരാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തത് . ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളാണ് മുന്നിൽ നിൽക്കുന്നത് .
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ശൃംഖലയിൽ വലിയ വിപുലീകരണങ്ങൾ നടപ്പിലാക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി 30 കിലോമീറ്റർ ദൈർഘ്യമുള്ള 'ബ്ലൂ ലൈൻ' 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കും. എമിറേറ്റിലെ ഒമ്പത് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ 14 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
നാലാമത്തെ പാതയായ 'ഗോൾഡ് ലൈൻ' ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. 42 കിലോമീറ്റർ ദൈർഘ്യവും 18 സ്റ്റേഷനുകളുമുള്ള ഈ പാത പൂർണ്ണമായും ഭൂഗർഭത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ മെട്രോ ലൈനായിരിക്കും.

ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു
ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു
വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
