137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും രാജ്യത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ സേന കണ്ടെത്തി

137 മിസൈലുകളിൽ 132 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അഞ്ചെണ്ണം കടലിൽ വീണുവെന്നും അധികൃതർ സ്ഥിരീകരിച്ചു. കണ്ടെത്തിയ 209 ഡ്രോണുകളിൽ 195 എണ്ണം തടഞ്ഞുനിർത്തി

ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും രാജ്യത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ സേന കണ്ടെത്തി. 137 മിസൈലുകളിൽ 132 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അഞ്ചെണ്ണം കടലിൽ വീണുവെന്നും അധികൃതർ സ്ഥിരീകരിച്ചു. കണ്ടെത്തിയ 209 ഡ്രോണുകളിൽ 195 എണ്ണം തടഞ്ഞുനിർത്തി, 14 എണ്ണം രാജ്യത്തിന്റെ വിവിധയിടങ്ങളിലും  ജലാശയങ്ങളിലും ലാൻഡ് ചെയ്തുവെന്നും , ഇത് ചെറിയ ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായിയെന്നും അധികൃതർ അറിയിച്ചു.
ഇന്റർസെപ്റ്ററുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണസ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടിക്രമങ്ങൾ ഉടൻ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 
ആക്രമണത്തെ മന്ത്രാലയം ശക്തമായി അപലപിച്ചു. ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനവുമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇസ്ഥിരീകരിച്ചു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.