100,000 ദിർഹം തിരികെ നൽകി; ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം

Dubai Polcie

മുഹമ്മദ് അലി എന്ന ഇന്ത്യക്കാരന് പണം അടങ്ങിയ കവർ ലഭിക്കുകയും ഉടൻ തന്നെ  അൽ റഫ പോലീസ് സ്റ്റേഷനിലേക്ക് പോയി വിവരം അറിയിക്കുകയും ചെയ്തു. 

അൽ റഫയ്ക്ക് സമീപമുള്ള  പാർക്കിംഗ് സ്ഥലത്ത് നിന്ന് കളഞ്ഞു കിട്ടിയ  100,000 ദിർഹം  പോലീസിന് കൈമാറിയ ഇന്ത്യക്കാരന് ദുബായ് പോലീസിന്റെ ആദരം . ഒരു സ്വകാര്യ കമ്പനി ഉടമ ബാങ്കിൽ നിന്ന് പിൻവലിച്ച തുകയാണ് അബദ്ധത്തിൽ നഷ്ടപ്പെട്ടത്.  മുഹമ്മദ് അലി എന്ന ഇന്ത്യക്കാരന് പണം അടങ്ങിയ കവർ ലഭിക്കുകയും ഉടൻ തന്നെ  അൽ റഫ പോലീസ് സ്റ്റേഷനിലേക്ക് പോയി വിവരം അറിയിക്കുകയും ചെയ്തു. 
 
പോലീസ്  അന്വേഷണം നടത്തി മൂന്ന് മണിക്കൂറിനുള്ളിൽ  പണത്തിന്റെ ഉടമയെ  തിരിച്ചറിയുകയും   തിരികെ നൽകുകയും ചെയ്തു.  പണം കളഞ്ഞു കിട്ടിയ താമസക്കാരനോടും ദുബായ് പോലീസിനോടും ഉടമ തന്റെ  നന്ദി രേഖപ്പെടുത്തി. ദുബായ് എമിറേറ്റിലെ  സുരക്ഷ  നിലവാരത്തെ അദ്ദേഹം പ്രശംസിച്ചു.

അൽ റഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഒബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, അൽ റഫ പോലീസ് സ്റ്റേഷനിലെ കസ്റ്റമർ ഹാപ്പിനെസ് വിഭാഗം മേധാവി ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ മുഹമ്മദ് അലി കാണിച്ച സത്യസന്ധതയെയും സമർപ്പണ മനോഭാവത്തെയും പ്രശംസിച്ചു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.