സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള  പ്രായ പരിധി 15 ആയി നിശ്ചയിച്ച് യു എ ഇ

നിയമം അനുസരിക്കാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കുകയും  നടപടി സ്വീകരിക്കുകയും ചെയ്യും. 


യു എ ഇ യിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള  പ്രായ പരിധി 15 ആയി നിശ്ചയിച്ചു.
ഇത് സംബന്ധിച്ച പ്രമേയത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ചു 15 വയസിനു താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ  സാധിക്കില്ല . 

അതേസമയം, 15 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സംരക്ഷണ നടപടികൾക്ക് വിധേയമായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുണ്ട്.  അക്കൗണ്ടുകളിൽ പ്രയോഗിക്കുന്ന മെച്ചപ്പെട്ട കൃത്യവും വിശ്വസനീയവുമായ പ്രായ പരിശോധനാ സംവിധാനങ്ങൾ  എല്ലാ പ്ലാറ്റ്‌ഫോമുകളും  നടപ്പിലാക്കണം. അക്കൗണ്ടുകളോ വ്യക്തിഗത പ്രൊഫൈലുകളോ സൃഷ്ടിക്കുക , സാമൂഹിക ഇടപെടലിൽ ഏർപ്പെടുക,  ഉള്ളടക്കം പ്രസിദ്ധീകരിക്കുക , അത്  പങ്കിടുക ,  തുടങ്ങിയതെല്ലാം ഈ പ്രമേയത്തിന്റെ  പരിധിയിൽ വരും.  യുഎഇയിൽ സേവനങ്ങൾ ലഭ്യമാകുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതോ ആയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമാണ്.
 
പുതിയ പ്രമേയം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ  പാലിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം വരെ കാലയളവ്  നൽകുന്നുണ്ട് . നിയമം അനുസരിക്കാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കുകയും  നടപടി സ്വീകരിക്കുകയും ചെയ്യും. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.