ഇൻഡസ്ട്രിയൽ ഏരിയ 10- ലെ ഒരു വസ്ത്ര ശാലയുടെ വെയർഹൗസിൽ ഉണ്ടായ തീപിടുത്തത്തിൽ ഷാർജ സിവിൽ ഡിഫൻസിലെ ടീമുകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ അപ്ഡേറ്റിൽ, എമിറേറ്റിലെ സിവിൽ ഡിഫൻസ് ടീമിലെയും ഷാർജ പോലീസ് ജനറൽ കമാൻഡിലെയും ടീമുകൾ തീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഷാർജ മീഡിയ അറിയിച്ചു.
ഉച്ചയ്ക്ക് 12:51 ന് അലേർട്ട് ലഭിച്ചതായി ഷാർജ കൺട്രോൾ റൂ-മും വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു
ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു
