വ്യാഴാഴ്ച 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം

രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരെണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു. 131 ഡ്രോണുകളിൽ 125 എണ്ണം തടഞ്ഞു, 6 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം196 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും 181 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു.  13 എണ്ണം കടലിൽ വീണു, 2 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു. കൂടാതെ, 1,072 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി, 1,001 എണ്ണം തടഞ്ഞു, 71 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു.
കൂടാതെ, 8 ക്രൂയിസ് മിസൈലുകൾ നിർവീര്യമാക്കി. ഇത് ചില നാശനഷ്ടങ്ങൾക്ക് കാരണമായി.
മരിച്ച 3 പേരിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ്. പരിക്കേറ്റ 94 പേരിൽ യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, തുർക്കി, കൊമോറോസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.