വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.

നിർദ്ദിഷ്ട ചട്ടങ്ങളിൽ കൂടുതൽ അവലോകനം നടത്തുന്നതിനായിട്ടാണ് ഈ നടപടി. ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങളിലെ 89-ാം വകുപ്പ് പ്രകാരം ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.
പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ അവലോകനത്തിൽ പരിഗണിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വാഹന ഉടമകളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ, വാഹനങ്ങളുടെ വിവിധ ഉപയോഗരീതികൾ എന്നിവയെല്ലാം ഇതിൽ കണക്കിലെടുക്കും.
ക്ലാസിക്, അപൂർവ്വമായവ, ആഡംബര വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളും, അന്തിമ ചട്ടങ്ങൾ തയ്യാറാക്കി അംഗീകരിക്കുന്നതിന് മുൻപായി പരിഗണിക്കും.

നിയമനിർമ്മാണങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് ചട്ടങ്ങൾ രൂപീകരിക്കുന്നതിനും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആദ്യ നിർദ്ദേശപ്രകാരം, താമസക്കാർക്ക് പരമാവധി അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തെ വാഹനത്തിന് ശേഷമുള്ള ഓരോ വാഹനത്തിനും അധിക ഫീസ് ഈടാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

More from UAE

  • ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

    ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • ഇസാദ് ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരം

    ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പോലീസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 'ഇസാദ്' ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരവുമുണ്ട്.