യു എ ഇ യിൽ സർക്കാർ സേവനങ്ങളുടെ 50 ശതമാനവും  AI  ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്

Dubai Media Office

എഐയിൽ വൈദഗ്ദ്ധ്യം നേടുന്നതിന് എല്ലാ ഫെഡറൽ ജീവനക്കാരെയും പരിശീലിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.   

യു എ ഇ യിൽ സർക്കാർ സേവനങ്ങളുടെ 50 ശതമാനവും ഏജന്റിക്  AI  ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.  രണ്ട് വർഷത്തെ പദ്ധതി ഷെയ്ഖ് മുഹമ്മദ്  അനാച്ഛാദനം ചെയ്തു.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് പുതിയ സർക്കാർ മാതൃക നടപ്പിലാക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലൂടെ അറിയിച്ചു. സ്വയംഭരണ സംവിധാനങ്ങളിലൂടെ ഇത്തരത്തിൽ  പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സർക്കാരായി യുഎഇയെ മാറ്റുക എന്നതാണ്  ലക്ഷ്യം.
AI ഇനി ഒരു ഉപകരണമല്ല. ഇത് വിശകലനം ചെയ്യുന്നു, തീരുമാനിക്കുന്നു, നടപ്പിലാക്കുന്നു, തത്സമയം മെച്ചപ്പെടുത്തുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ എക്സിക്യൂട്ടീവ് പങ്കാളിയായി ഇത് മാറുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവിയുടെ അധ്യക്ഷതയിൽ ഒരു സമർപ്പിത ടാസ്‌ക്‌ഫോഴ്‌സിനൊപ്പം  വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ മാതൃക നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കും.

എഐയിൽ വൈദഗ്ദ്ധ്യം നേടുന്നതിന് എല്ലാ ഫെഡറൽ ജീവനക്കാരെയും പരിശീലിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.   

 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.