യുഎഇയുടെ അടുത്ത ബാച്ച് ബഹിരാകാശയാത്രികർ മാധ്യമങ്ങളെ കാണും

ജൂലൈ 7  ബുധനാഴ്ച

 യുഎഇയുടെ അടുത്ത ബാച്ച് ബഹിരാകാശയാത്രികരായ നോറ അൽ മാട്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രംകൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിലെ ബഹിരാകാശ തയ്യാറെടുപ്പുകളെക്കുറിച്ചും മറ്റും മാധ്യമങ്ങളെ അറിയിക്കും. രാജ്യത്തെ   ബഹിരാകാശ പര്യവേഷണങ്ങൾക്കും ആദ്യത്തെ ബഹിരാകാശയാത്രികരായ ഹസ്സ അൽമൻസൂരി, സുൽത്താൻ അൽ നയാദി എന്നിവരോടൊപ്പം ചേരുന്നതിനും  4,305 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് 
അൽ മാട്രൂഷിയെയും അൽ മുല്ലയെയും തിരഞ്ഞെടുത്തത്.
യുഎഇയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന മെക്കാനിക്കൽ എഞ്ചിനീയറായ അൽ മാട്രൂഷി ആദ്യത്തെ എമിറാത്തി വനിതാ ബഹിരാകാശയാത്രികയാണ്, അൽമുല്ല പൈലറ്റും ദുബായ് പോലീസിന്റെ എയർ വിംഗ് സെന്ററിലെ പരിശീലന വിഭാഗം മേധാവിയുമാണ്.

More from UAE

  • ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

    ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

    യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.