യുഎഇയിൽ കോവിഡ് കേസുകൾ  കുറഞ്ഞു

WAM

രോഗബാധിതരായവരെ കണ്ടെത്തി ചികിത്സ നൽകുന്നതിന്  രാജ്യം ഊന്നൽ കൊടുക്കുന്നു

 യുഎഇയിൽ കോവിഡ് കേസുകൾ  കുറഞ്ഞു. രോഗബാധിതരായവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ നൽകുന്നതിന്  രാജ്യം ഊന്നൽ കൊടുക്കുന്നതുകൊണ്ടാണ് കോവിഡ് കേസുകൾ കുറഞ്ഞതെന്നു ആരോഗ്യമേഖല ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. യുഎഇആരോഗ്യ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യത്തെയും  നൂതന അന്താരാഷ്ട്ര  സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള  പ്രവർത്തനങ്ങളുടെയും  പങ്ക് ഡോക്ടർ ഫരീദ ചൂണ്ടിക്കാട്ടി. 
വാക്സിൻ ഡോസുകൾ ദിവസവും വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ  ആഗോള റാങ്കിംഗിൽ യുഎഇ ഇപ്പോഴും ഉണ്ടെന്നും അവർ  കൂട്ടിച്ചേർത്തു. 100 പേർക്ക് 158.24 ഡോസാണ് നിലവിലെ വിതരണ നിരക്ക്.
ജനസംഖ്യയുടെ ഏകദേശം 74.5 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും 64.3 ശതമാനം പേർക്ക് പൂർണമായും  പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ  ബൂസ്റ്റർ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ ഫരീദ അൽ ഹോസാനി വ്യക്തമാക്കി. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.