യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്‌കൗണ്ട് സംരംഭം

2026 കുടുംബ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് സൗജന്യ ഫസ ഡിസ്‌കൗണ്ട് സംരംഭം കുടുംബ മന്ത്രാലയം ആരംഭിച്ചു.

പുതിയ അംഗത്വ പരിപാടി പ്രകാരം, ഫസ ഡിസ്‌കൗണ്ട് കാർഡിന്റെ വിപുലമായ സേവനങ്ങളുടെയും കിഴിവുകളുടെയും പ്രയോജനം ലഭിക്കും കുടുംബങ്ങൾക്ക് ലഭിക്കും. 
യുഎഇയ്ക്കകത്തും പുറത്തുമുള്ള 34,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ ഓഫറുകളും കിഴിവുകളും, ഫസ സ്റ്റോറുകൾ വഴി 28,000-ത്തിലധികം ഭക്ഷ്യ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുള്ള കിഴിവുകളും ഇതിൽ ഉൾപ്പെടുന്നു.
ഫസ പ്ലേസസ് സേവനത്തിലൂടെ ലോകമെമ്പാടുമുള്ള 500,000-ത്തിലധികം ഹോട്ടലുകളിൽ താമസ, യാത്രാ പാക്കേജുകളിൽ കിഴിവുകൾ ലഭിക്കും, കൂടാതെ ഫസ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പ്രവർത്തനങ്ങൾക്കും 70% വരെ കിഴിവുകൾ കൂടാതെ, വിവിധ പ്രീമിയം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും.

കുറഞ്ഞത് ഒരു മകനോ മകളോ ഉള്ള കുടുംബങ്ങൾക്ക് ഇതിന്  യോഗ്യതയുണ്ട്. "കുടുംബ വർഷം 2026" മുഴുവൻ അംഗത്വം സാധുവായി തുടരും.

സുഗമമായ രജിസ്ട്രേഷൻ പ്രക്രിയ ഉറപ്പാക്കുന്നതിനായി, ഫസ  ഔദ്യോഗിക വെബ്‌സൈറ്റ് (www.fazaa.ae) വഴി  രജിസ്ട്രേഷൻ ലിങ്ക് സജീവമാക്കിയിട്ടുണ്ട്, 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.