രാജ്യം മുമ്പത്തേക്കാൾ അതിശക്തമായി ഉയർന്നു വരുമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും ഭദ്രതയും എപ്പോഴും രാജ്യത്തിൻറെ മുൻഗണനയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സന്ദർശിച്ചപ്പോൾ അബുദാബി ടിവിയോട് സംസാരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്, സായുധ സേന, സുരക്ഷാ സേവന ടീമുകൾ, ദേശീയ ടീമുകൾ എന്നിവരുടെ പരിശ്രമങ്ങൾക്ക് നന്ദി അറിയിച്ചു.
ഇവരുടെ സമൂഹത്തോടുള്ള അവബോധത്തെയും രാഷ്ട്രത്തോടുള്ള സ്നേഹത്തെയും അദ്ദേഹം പ്രശംസിച്ചു.
യുഎഇ ആകർഷകമാണ്, യുഎഇ മനോഹരമാണ്, യുഎഇ ഒരു മാതൃകയാണ്. പക്ഷേ ഞാൻ അവരോട് പറയുന്നു: യുഎഇയുടെ രൂപത്തിൽ തെറ്റിദ്ധരിക്കരുത് - യുഎഇക്ക് കട്ടിയുള്ള തൊലിയും കയ്പേറിയ മാംസവുമുണ്ട് - ഞങ്ങൾ എളുപ്പമുള്ള ഇരയല്ല". എന്നായിരുന്നു യുഎഇയുടെ ശത്രുക്കളെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.

23ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
വ്യാജ ഇൻഷുറൻസ് കമ്പനികൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പ്രതിരോധ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം
