മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തീർപ്പാക്കുന്നതിന് അബുദാബിയിൽ  പ്രത്യേക കോടതി

 മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക , നിയമ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഇത് ഒരു  സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തീർപ്പാക്കുന്നതിനായി അബുദാബിയിൽ  പ്രത്യേക കോടതി സ്ഥാപിക്കും.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാനെന്ന നിലയിൽ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇത് സംബന്ധിച്ചു പ്രമേയം പുറപ്പെടുവിച്ചു.  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക , നിയമ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഇത് ഒരു  സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു.

അബുദാബിയിലെ എല്ലാ മനുഷ്യക്കടത്ത് കേസുകളിലും പുതിയ കോടതിക്ക് അധികാരമുണ്ടാകും. മറ്റ് കോടതികളിലായി നിലവിൽ വാദങ്ങൾ അവസാനിക്കാത്ത  എല്ലാ കേസുകളും പരിഗണിക്കാനും പ്രത്യേക കോടതിയ്ക്ക് അധികാരം ഉണ്ടായിരിക്കും.  

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ള ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെയുണ്ടായിരിക്കും. മാത്രമല്ല  അത്തരം കുറ്റകൃത്യങ്ങളിൽ അധികാരപരിധിയുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിലേക്കും അപ്പീൽ കോടതികളിലേക്കും വ്യാപിപ്പിക്കാനും സാധിക്കും. ഈ പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും, കോടതി അതിന്റെ അധികാരം കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ തീരുമാനങ്ങൾ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ അണ്ടർസെക്രട്ടറി പുറപ്പെടുവിക്കും.

 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.