മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്ൻ ; പ്രത്യേക നമ്പറുകളുടെ ഓൺലൈൻ ചാരിറ്റി ലേലത്തിലൂടെ  78.3 ദശലക്ഷം ദിർഹം

എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച് അബുദാബി പോലീസാണ് ദി മോസ്റ്റ് നോബൽ നമ്പേഴ്‌സ് ലേലത്തിൻ്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്

മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്‌നെ പിന്തുണയ്ക്കുന്നതിനായി അബുദാബിയിൽ പ്രത്യേക നമ്പറുകളുടെ ഓൺലൈൻ ചാരിറ്റി ലേലത്തിലൂടെ  78.3 ദശലക്ഷം ദിർഹം സമാഹരിച്ചു. എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച് അബുദാബി പോലീസാണ് ദി മോസ്റ്റ് നോബൽ നമ്പേഴ്‌സ് ലേലത്തിൻ്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. സാധാരണ വാഹനങ്ങൾക്കായുള്ള 555 അബുദാബി ലൈസൻസ് പ്ലേറ്റുകളുടെ ഒരു ശേഖരം ലേലത്തിൽ പ്രദർശിപ്പിച്ചു . 
മോട്ടോർ സൈക്കിളുകൾക്കും ക്ലാസിക് കാറുകൾക്കുമായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത പ്ലേറ്റ് നമ്പറുകളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് സഹായം നൽകിക്കൊണ്ട് സാമൂഹിക ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള യുഎഇ സമൂഹത്തിൻ്റെ പ്രതിബദ്ധതയാണ്  നോബൽ നമ്പേഴ്‌സ് ഓൺലൈൻ ചാരിറ്റി ലേലത്തിൻ്റെ മൂന്നാം പതിപ്പിലെ ശക്തമായ ജനപങ്കാളിത്തം ചൂണ്ടിക്കാണിക്കുന്നതെന്നു അബു ദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ്  സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്റൂയി പറഞ്ഞു. 

അമ്മമാരെ ആദരിക്കുന്നതിനും സമൂഹത്തിനു വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനുമായാണ്  മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്ൻ നടത്തുന്നത്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.