ഡെലിവറി ബൈക്കുകളുടെ വേഗത 100 കിലോമീറ്റർ
ദുബായിൽ ഡെലിവറി ബൈക്കുകൾ വേഗ പരിധി ലംഘിച്ചാൽ ഡെലിവറി സേവന സ്ഥാപങ്ങൾക്ക് കനത്ത പിഴ. 2000 ദിർഹം പിഴ ഈടാക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പുറത്തിറക്കിയ പുതിയ മാനുവലിൽ വ്യക്തമാക്കി. നിലവിൽ ദുബായിൽ ഡെലിവറി ബൈക്കുകളുടെ വേഗത 100 കിലോമീറ്റർ ആണ്. ആദ്യമായി നിയമം ലംഘിച്ചാൽ ഡ്രൈവർക്ക് 200 ദിർഹവും ആവർത്തിച്ചുള്ള നിയമ ലംഘനത്തിന് 400 ദിർഹം വരെ പിഴ ഈടാക്കും. ഡെലിവറി ബൈക്കുകൾ ഓടിക്കുന്ന ഡ്രൈവർമാർ ഹെൽമെറ്റ് ,യൂണിഫോം , കൈയുറ , റിഫ്ലക്റ്റിംഗ് ജാക്കറ്റ്സ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഇല്ലെങ്കിൽ 100 മുതൽ 200 ദിർഹം വരെയാണ് പിഴ ഈടാക്കുക. ഡ്രൈവർമാർ ബാക്ക്പാക്ക് ഒഴിവാക്കി , ഡെലിവറി ബോക്സുകൾ , മൊബൈൽ ഫോൺ ഹോൾഡർ എന്നിവ നിർബന്ധമായും ബൈക്കിൽ സ്ഥാപിച്ചിരിക്കണം എന്നാണ് പുതിയ നിയമം. ഇത് തെറ്റിച്ചാൽ 500 മുതൽ 700 ദിർഹം വരെ പിഴ ഈടാക്കും.


അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
