ബഹ്‌റൈനും കുവൈറ്റിനും നേരെ ഇറാൻ ആക്രമണം ; അപലപിച്ച് യു എ ഇ

 പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ആക്രമണങ്ങൾ എന്ന് യു എ ഇ

ബഹ്‌റൈനെയും കുവൈത്തിനെയും ലക്ഷ്യമിട്ട് തുടർച്ചയായി ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു യുഎഇ.  പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ആക്രമണങ്ങൾ എന്ന് യു എ ഇ പ്രതികരിച്ചു. ബഹ്‌റൈന്റെയും കുവൈത്തിന്റെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ്  ആക്രമണങ്ങളെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം  പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

ഇരു രാജ്യങ്ങളുമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും യുഎഇ പിന്തുണ അറിയിച്ചു.  വ്യോമാതിർത്തിയിൽ സായുധ സേന ഒരു ക്രൂയിസ് മിസൈൽ, മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, 10 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചെന്നും ഒരാൾക്ക്   പരിക്കേറ്റതായും കുവൈത്ത് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് തുറന്നിടുക എന്നതാണ് ഇറാനെതിരായ ഏറ്റവും പുതിയ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .


 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.