ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ടുള്ള  ഡ്രോൺ ആക്രമണം; ഇറാഖിൽ നിന്നുള്ള ആക്രമണങ്ങൾ അടിയന്തിരമായി തടയണമെന്ന് യു എ ഇ

ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു

ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ടുള്ള  ഡ്രോൺ ആക്രമണത്തെത്തുടർന്ന്  ഇറാഖിൽ നിന്നുള്ള  എല്ലാ ആക്രമണങ്ങളും അടിയന്തിരമായി  തടയണമെന്ന്  യുഎഇ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.പ്ലാന്റിന്റെ ഉൾഭാഗത്തെ ഒരു ഇലക്ട്രിക്കൽ ജനറേറ്ററിലായിരുന്നു ഡ്രോൺ പതിച്ചത്.

 ആക്രമണങ്ങൾ തടയുന്നതിനോടൊപ്പം മേഖലയിലെ സുരക്ഷയും സ്ഥിരതയും ഏകീകരിക്കുന്നതിൽ ഇറാഖ്  പങ്ക് വഹിക്കേണ്ടതിന്റെ   പ്രാധാന്യവും വിദേശകാര്യ  മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

ജിസിസി രാജ്യങ്ങളിലെ സുപ്രധാന സിവിലിയൻ സൗകര്യങ്ങളെ ലക്ഷ്യമിടുന്നത്  പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ  നിയമങ്ങളുടെ ലംഘനമാണെന്നും  യു എ ഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.