നൈജീരിയ വെള്ളപ്പൊക്കം; 50 ടൺ ഭക്ഷ്യവസ്തുക്കളുമായി യു.എ.ഇ സഹായം

wam

കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന്  അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 


നൈജീരിയയിൽ   അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന  ജനങ്ങൾക്കായി  യുഎഇ 50 ടൺ ഭക്ഷ്യവസ്തുക്കളടങ്ങിയ  ഒരു വിമാനം നൈജീരിയയിലേക്ക് അയച്ചു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന്  അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 
കാർഷിക മേഖലകൾ ഉൾപ്പെടെ കനത്ത നാശനഷ്ടമാണ് നേരിട്ടത്.  ഭക്ഷ്യ വിഭവങ്ങളുടെ അഭാവവും അടിയന്തിര മാനുഷിക സഹായത്തിൻ്റെ ആവശ്യകതയും വർദ്ധിച്ച സാഹചര്യത്തിലാണ് യു എ ഇ യുടെ ഇടപെടൽ. അന്താരാഷ്ട്ര സമൂഹവുമായുള്ള മാനുഷിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളിലും ദുരന്തങ്ങളിലും രാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ്  സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് നൈജീരിയയിലെ യുഎഇ അംബാസഡർ സേലം അൽ ഷംസി പറഞ്ഞു. നൈജീരിയയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളുടെ ദുരിതം ലഘൂകരിക്കുന്നതിനാണ് ഈ സംരംഭം സഹായിക്കുന്നത് എന്നും  ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ മറികടക്കാൻ ആവശ്യമായ പിന്തുണ യു എ ഇ അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാനുഷിക ഐക്യദാർഢ്യത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ലോകമെമ്പാടുമുള്ള ആളുകൾക്ക് സഹായം നൽകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രകൃതി ദുരന്തബാധിതരായ രാജ്യങ്ങൾക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും നൽകുന്നത് യുഎഇ  തുടരുകയാണ്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.